
കുവൈത്ത് : കെ കെ എം എ കണ്ണൂരിലേക് വീണ്ടുമൊരെ ചാർട്ടേർഡ് ഫ്ലൈറ്റ് കൂടി ഏർപ്പെടുത്തുന്നു. ജൂലൈ ആദ്യവാരത്തിൽ സർവീസ് നടത്തുവാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നുന്നത്. പോകാൻ താല്പര്യമുള്ളവർക്ക് http://tiny.cc/kkmakannur എന്ന ലിങ്കിലൂടെ പേര് രെജിസ്റ്റർ ചെയ്യാം.
രോഗികൾ , പ്രായമേറിയവർ , ഗർഭിണികൾ , താത്കാലിക വിസയിൽ എത്തി തിരിച്ചുപോകാൻ കഴിയാത്തവർ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ കുവൈത്തിൽ പ്രയാസപ്പെടുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് കെ കെ എം എ മുന്‍ഗണന നൽകുന്നത് .യാത്ര ചെയ്യണമെന്ന് ഉറപ്പുള്ളവർ മാത്രം രെജിസ്റ്റർ ചെയ്താൽ മതിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. , .. കൊറന്റൈൻ സംബന്ധിച്ചു കേന്ദ്ര , കേരള സർക്കാരുകളുടെ നിബന്ധനകൾ ബാധകമായിരിക്കും.
Nerathe ജൂൺ 10 നു കോഴിക്കോട്ടേക്കും 18 ന് കണ്ണൂരിലേക്കും കെ കെ എം എ യുടെ ചാർട്ടേർഡ് ഫ്ലൈറ്റുകൾ നടത്തിയിരുന്നു.കൂടാതെ കൊച്ചിയിലേക്കും കോഴിക്കോടേക്കും ട്രാവൽ ഏജൻസികളുമായി സഹകരിച്ചും ധാരാളം യാത്രക്കാരെ കൊണ്ടുപോയി.
--- അനില്‍ പി അലക്സ്






