
ബെയ്ജിങ് : കൊറോണ വൈറസിന് പിന്നാലെ മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കൂടി ചൈനയില്‍ കണ്ടെത്തി. പുതിയൊരിനം വൈറസിനെ പന്നികളിലാണ് കണ്ടെത്തിയതെന്ന് ചൈനീസ് ഗവേഷകര്‍ അറിയിച്ചു.
അപകടരമായ ജനിതക ഘടനയോടു കൂടിയതാണ് ഈ വൈറസെന്നാണ് വിവരം. മുന്‍കരുതല്‍ ഇല്ലെങ്കില്‍ കൊറോണ വൈറസ് മഹാമാരി പൊലെ രോഗാണു ലോകമെങ്ങും പടര്‍ന്നു പിടിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കി. 2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. നിലവിലുള്ള ഒരു വാക്സിനും വൈറസില്‍ നിന്ന് സംരക്ഷണം നല്‍കില്ലെന്നു ഗവേഷകര്‍ പറയുന്നു.






