റിയാദ്:കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള വന്ദേഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിൽ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു . കേരളത്തിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ പോകുന്നതിനുള്ള ടിക്കറ്റ് നിരക്ക് 908 റിയാൽ (17,978 രൂപ ഏകദേശ കണക്കിൽ ) ആണ് നൽകേണ്ടുന്നത് . ഇതുവരെ വന്ദേ ഭാരത് മിഷൻ സർവ്വീസ് നടത്തിയതിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത് .
സൗദിയിൽ നാളെ മുതൽ (ജൂലൈ ഒന്ന് ) 15 ശതമാനമായി വർധിക്കുന്ന മൂല്യവർധിത നികുതിയടക്കമുള്ള നിരക്കാണിത് ( 908 റിയാൽ )റിയാദിൽ നിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും നിശ്ചയിച്ചിരിക്കുന്നതും ഒരേ നിരക്കാണ് .
സൗദിയിലെ റിയാദ് ,ജിദ്ദ ,ദമ്മാം എന്നീ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ നിന്നും ജൂലൈ മൂന്ന് മുതൽ 10 വരെയുള്ള എട്ട് ദിവസത്തിനിടെ 11 വിമാനങ്ങളാണ് കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിലേക്ക് സർവീസ് നടത്തുന്നത് .
വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ ചാർട്ടേഡ് വിമാനം ഒരുക്കി നാട്ടിലേക്ക് പ്രവാസികളെ എത്തിക്കുന്നുണ്ടെങ്കിലും ഭീമമായ തുകയാണ് നൽകേണ്ടി വരുന്നത് കഴിഞ്ഞ ദിവസം ദമാമിൽ നിന്നും കോഴിക്കോട്ടേക്ക് യാത്രതിരിച്ച പ്രവാസികൾ നൽകിയത് 2300 റിയാൽ ആയിരുന്നു (45540 രൂപ ഏകദേശ കണക്കിൽ )ഇന്ന് നാട്ടിലേക്ക് യാത്ര തിരിക്കുന്ന ദമ്മാം -കൊച്ചി വിമാനത്തിലെ നിരക്ക് 2250 റിയാലാണ് .ജോലി നഷ്ടമായവരും കുഞ്ഞുങ്ങൾ അടക്കമുള്ള നാലംഗ കുടുംബങ്ങൾ നാട്ടിലേക്ക് യാത്ര ചെയ്യാൻ വേണ്ടി വരുന്ന 182160 രൂപയോളം വരും .അതേ സമയം വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസ് ആരംഭിക്കണമെന്നാണ് പ്രവാസി മലയാളികളുടെ ആവശ്യം .






