മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സരയൂ. ഇപ്പോള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട വേഷത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. പച്ച വീതി കരയുള്ള സെറ്റ് മുണ്ട് ഉടുത്ത് നാടന്‍ സുന്ദരിയായാണ് സരയു ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അരളി പൂവും തുളസിയും തലയില്‍ ചാര്‍ത്തി കയ്യില്‍ വാഴയിലയില്‍ പൂവും പിടിച്ചു നില്ക്കുന്ന ചിത്രം അതി മനോഹരമായിരിക്കുന്നു എന്നാണ് ഏവരും പറയുന്നത്. വെള്ളി ആഭരണങ്ങളാണ് നടി അണിഞ്ഞിരിക്കുന്നത്.
ആദ്യമായി സെറ്റുടുത്തത് പത്താമത്തെ വയസിലാണെന്ന് നടി പറയുന്നു.. പല പരീക്ഷണങ്ങള്‍ക്കും ശേഷം ഇപ്പോള്‍ സാധാ സെറ്റുമുണ്ടിനോടാണെന്നും താരം പറയുന്നു.
ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില്‍ ഒന്ന്... പത്താമത്തെ വയസ്സില്‍ സ്കൂളില്‍ തിരുവാതിരയ്ക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്... പിന്നെ പല നിറത്തിലെ കരകള്‍, ഡിസൈനുകള്‍, സ്വര്‍ണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകള്‍. ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളില്‍ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകള്‍... പല പരീക്ഷണങ്ങള്‍ക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേര്‍ന്ന് നില്ക്കുന്ന സാധാ സെറ്റുമുണ്ടുകള്‍... അതിലെ ഒരു പാവം പച്ചക്കര !! ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചു.

Comments