കുസൃതി തരങ്ങള്‍ കൊണ്ട് പ്രിയപ്പെട്ട ജീവിയാണ് കരയിലെ ഏറ്റവും വലിയ ജീവിയായ ആന. ആനയോട് അത്ര ആരാധനയാണ് നമുക്കെല്ലാം. എത്ര തവണ കണ്ടാലും അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ജീവിയുമാണ്. സോഷ്യല്‍ മീഡിയയില്‍ ആനകളുടെ നിരവധി വിഡിയോകളാണ് വൈറലാകുന്നത്. രണ്ട് കുട്ടിയാനകളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ദ നന്ദയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിഡിയോ പങ്കുവെച്ചത്. ഒരു വെള്ളക്കെട്ടിനടുത്തായി രണ്ട് ആനക്കുട്ടികള്‍ കളിച്ചു കൊണ്ട് നില്‍ക്കുന്നതാണ് വിഡിയോയില്‍ ആദ്യം കാണാന്‍ സാധിക്കുന്നത്. പിന്നീട് മുന്നില്‍ നിന്ന ആനക്കുട്ടി മറ്റേ ആനക്കുട്ടിയുടെ പിന്നിലേക്ക് നീങ്ങുന്നതാണ് കാണുന്നത്.

എന്തോ കുസൃതി ഒപ്പിക്കാനുള്ള പോക്ക് തന്നെയാണെന്ന് കണ്ടാല്‍ തന്നെ മനസിലാകും. അങ്ങനെ നമ്മള് ചിന്തിക്കുന്ന സമയത്ത് തന്നെ അവന് തന്റെ മുന്‍പിലുള്ള ആനയെ ഒറ്റയിടി കൊടുത്ത് വെള്ളത്തിലേക്ക് മറിച്ചിടുകയാണ് ചെയ്യുന്നത്.
പിന്നില്‍ നിന്ന് ഇടി കിട്ടിയ ആനക്കുട്ടി തൊട്ടടുത്തുള്ള വെള്ളക്കെട്ടിലേക്ക് മറിഞ്ഞു വീഴുകയാണ്. ഉന്തിയിട്ട ആനക്കുട്ടി ഉടനെ മുന്നോട്ട് വന്ന് തുമ്പിക്കൈയുയര്‍ത്തി കാണിക്കുന്നതും വിഡിയോയില്‍ കാണാം. ആനക്കുട്ടിയുടെ ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഒരു ലക്ഷത്തിനടുത്ത് വ്യൂവേഴ്സാണ് ഇതിനോടകം ഈ വിഡിയോയ്ക്ക് ലഭിച്ചത്.

Comments