
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലെ നായികയായാണ് രേണുക മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുറേ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു രേണുക. കാലിഫോര്‍ണിയയില്‍ ഭര്‍ത്താവ് സൂരജിനോടും പെണ്മക്കളോടും കൂടി മലയാളത്തിന്റെ നായിക സുഖമായി കഴിയുകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷങ്ങള്‍ പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് രേണുക. 2006-ലാണ് തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെയും കുട്ടികളുടേയുമൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുന്ന താരം അവിടെ ഒരു ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്.
'' വിവാഹശേഷം അമേരിക്കയിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ഒരു കോട്ടയംകാരനായ ഫാദറാണ് അവിടെയുള്ള കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചു കൂടെ എന്ന് ചോദിച്ചത്. അങ്ങനെ തുടങ്ങിയതാണ് ഡാന്‍സ് സ്കൂള്‍. ഭര്‍ത്താവ് സൂരജിന് ടെക്നോപാര്‍ക്കില്‍ ഒരു കമ്പനിയുണ്ട്. സിനിമയിലേക്ക് ഇനി തിരിച്ചുവരുമോ എന്ന് പലരും എന്നോട് ചോദിച്ചു. അവരോടൊക്കെ ഇല്ല എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അതിന്റെ കാരണം ഞാനൊരു മികച്ച നടിയാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. ഒരു ആവറേജ് ആക്ടര്‍. ഞാന്‍ എന്റെ ഈ ലൈഫില്‍ ഹാപ്പിയാണ്. ഒന്നും നഷ്ടപ്പെട്ടതായി ഇതുവരെ എനിക്ക് തോന്നിയിട്ടില്ല..'' - രേണുക പറയുന്നു.






