
കോവിഡ് വ്യാപനം ആരംഭിച്ചതോടെ ഭൂരിഭാഗം ആളുകളും വീടുകളില്‍ തന്നെ ഒതുങ്ങുകയാണ്. ഇപ്പോള്‍ തന്റെ ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആക്ടിവിസ്റ്റ് രശ്മി നായര്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രശ്മി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയത്.
'വീട്ടില്‍തന്നെ ഇരുന്ന് എന്ത് ചെയ്യുമെന്നുള്ളത് ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കുട്ടികളുടെ കൂടെയൊക്കെ കുറേസമയം ഇരിക്കാന്‍ മുമ്പ് പറ്റില്ലായിരുന്നു. ഇപ്പോള്‍ കുടുംബത്തിന്റെ കൂടെ സമയം ചിലവഴിക്കാം. പിന്നെ നെറ്റ്ഫ്ലിക്സൊക്കെ എടുത്തിട്ടിട്ടുണ്ടെന്നല്ലാതെ സിനിമ കാണാനോ, വെബ്സീരീസ് കാണാനൊന്നും സമയം ലഭിച്ചിരുന്നില്ല. അങ്ങനെയുള്ള പുതിയതും പകുതി കണ്ടുവച്ചതൊക്കെ കാണാന്‍ പറ്റി. ഞാന്‍ ജിമ്മില്‍ പോകുന്നയാളായിരുന്നു. ഇപ്പോള്‍ ട്രെയിനറുടെ നിര്‍ദേശമനുസരിച്ച് വര്‍ക്കൗട്ടൊക്കെ ഒരുമണിക്കൂര്‍ വീട്ടില്‍ ചെയ്യും. മോന് അഞ്ചാം ക്ലാസിലാണ്. അവന് ഓണ്‍ലൈന്‍ ക്ലാസുണ്ട്. അവനെ ഹെല്പ് ചെയ്യുന്നു. അങ്ങനെയൊക്കെ പോകുന്നു ഇപ്പോഴത്തെ ലോക്ക് ഡൗണ്‍' രശ്മി നായര്‍ പറഞ്ഞു.
തനിക്കെതിരെ വരുന്ന മോശമായ കമന്റ്സ് ശ്രദ്ധിക്കാറില്ലെന്നും രശ്മി നായര്‍ പറയുന്നു. 'എന്തായാലും ഞാന്‍ ചെയ്യുന്ന ജോലിയെ ആളുകള്‍ പല രീതിയില്‍ കാണുന്നുണ്ട്. മോശമായ കമന്റ്സ് പണ്ടും ഇപ്പോഴും വരുന്നുണ്ട്. ഞാനത് സാധാരണയായി ശ്രദ്ധിക്കാറില്ല'അവര്‍ പറഞ്ഞു.






