
സിനിമാ മേഖലയില്‍ നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് മുന്‍പും തുറന്ന് പറഞ്ഞ തെലുങ്കു താരമാണ് ശ്രീ റെഡ്ഢി. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് നടി ശ്രീ റെഡ്ഢിയെ എല്ലാവരും അറിഞ്ഞു തുടങ്ങിയത്. ഇന്ഡസ്ട്രിയിലെ മുന്‍നിര താരങ്ങളുടെ പേരു സഹിതമാണ് ശ്രീ റെഡ്ഢി വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനെതിരെ 2018 ഏപ്രിലില്‍ തെലുങ്കു ഫിലിം ചേംബര്‍ ഓഫ് കോമേഴ്സിന് മുന്നില്‍ പാതി തുണി അഴിച്ചു നിന്ന് താരം പ്രതിഷേധിച്ചിരുന്നു.
തെലുങ്കു സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഒരുപാട് ചട്ടങ്ങള്‍ ഉണ്ടെന്നും അതില്‍ സംവിധായകന്മാര്ക്ക് ഒപ്പം കിടന്നു കൊടുക്കാന്‍ പലരും ആവിശ്യപെട്ടിട്ടുണ്ടെന്നും താരം പറയുന്നു. പല നിര്‍മ്മാതാക്കളില്‍ നിന്നും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് മുന്‍പ് താന്‍ പലര്‍ക്കും വഴങ്ങിയിട്ടുണ്ട്. അവര്‍ക്ക് അഭിനയം ആവശ്യമില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതിന് തയാറല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.






