
ലോകത്തിലെ ഏറ്റവും വിലയുള്ള എസ്യുവികളിലൊന്നാണ് റോൾസ് റോയ്സ് കള്ളിനൻ. കള്ളിനന്റെ സ്കെയിൽ മോഡലാണ് ഇപ്പോൾ ലോകത്തിൽ ഏറ്റവും വിലയുള്ള ടോയ് കാറുകളിലൊന്ന്. റിപ്പോർട്ട് അനുസരിച്ച് ഈ 1:8 മോഡലിന്റെ വില 17000 ഡോളർ മുതൽ 40000 ഡോളർ (12.85 ലക്ഷം രൂപ മുതല്‍ 30.19 ലക്ഷം രൂപ) വരെയാണ്.
ഈ ടോയ് കാർ റോൾസ് റോയ്സ് കള്ളിനന്റെ യഥാർത്ഥ രൂപത്തെ വെല്ലുന്നതാണ്. റോൾസ് റോയ്സ് ലോഗോ, സ്പിരിറ്റ് ഓഫ് എക്സ്റ്റസി തുടങ്ങി കള്ളിനാനിന്റെ പ്രൊഡക്ഷൻ മോഡലിലുള്ള ഫീച്ചറുകൾ ഇതിലുമുണ്ട്. സ്റ്റാർട്ട് ചെയ്യാം, ഹെഡ് ലൈറ്റ് തെളിക്കാം ഡോറുകൾ തുറക്കാനും സാധിക്കും ഇതിനായി ഒരു റിമോട്ടും ഉണ്ട്. ഓരോ ടോയ്മോഡലും കൈകൊണ്ട് നിർമിച്ച 1000 പാർട്ട്സുകൾ ഉപയോഗിച്ച് 450 മണിക്കൂർ എടുത്താണ് നിർമിക്കുന്നത്.
റോൾസ് റോയ്സ് കള്ളിനൻ എസ്യുവി സ്വന്തമാക്കുന്നവർക്ക് തങ്ങളുടെ വാഹനത്തിന്റെ അതേ നിറത്തിലും ഇന്റീരിയർ കോൺഫിഗറേഷനിലും ടോയ് കാറും വാങ്ങാനുള്ള അവസരമുണ്ട്. കൂടാതെ, സ്വർണവും ഡയമണ്ടു വരെ പതിപ്പിക്കാനും സാധിക്കും, ഇതിനായി കസ്റ്റമൈസേഷൻ ചാർജുകൾ ഈടാക്കും.






