
തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു കസ്തൂരി. പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലേക്ക് താരം മാറി. സിനിമയിലെയും സമൂഹത്തിലെയും വിവാദപരമായ പല വിഷയങ്ങളിലും തന്റേതായ നിലപാടുമായി താരം എത്താറുണ്ട്. മലയാളത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലും താരം പ്രശസ്തയാണ്. ഇപ്പോള്‍ നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹത്തെ കുറിച്ചുള്ള കസ്തൂരിയുടെ ട്വീറ്റാണ് വൈറലായിരിക്കുന്നത്.
വിവാഹത്തിന് പിന്നാലെ വനിതയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പീറ്റര്‍ പോളിനെതിരെ ആരോപണം ഉന്നയിച്ചു അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കസ്തൂരിയുടെ ട്വീറ്റ് ശ്രദ്ധേയമായത്. വനിതയുടെ പേര് പറയാതെയാണ് കസ്തൂരി ട്വീറ്റ് ചെയ്തത്. കസ്തൂരിയുടെ ട്വീറ്റ് വൈറല്‍ ആയതോടെ വനിതയെ ഉദ്ദേശിച്ചു തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്.
'' നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ട്, കുടുംബത്തെയും കുട്ടികളെയും യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചിട്ട്, അവരെ ചൂഷണം ചെയ്തിട്ട് തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ പ്രൈവസിയെ കുറിച്ച് ചോദിക്കുന്നു'' എന്നായിരുന്നു കസ്തൂരി ട്വീറ്റ് ചെയ്തത്. ഇത് ആരെ കുറിച്ചുള്ള പരാമര്‍ശം ആണെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ ദേശീയ ഒരു ടോക്സിക് വ്യക്തിയെ കുറിച്ചാണെന്നാണ് കസ്തൂരി മറുപടി നല്‍കിയത്.






