
കുവൈത്ത്സിറ്റി: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ 40 വിമാനങ്ങളാണ് കുവൈത്തില്‍ നിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ജൂലൈ 8 മുതല്‍ ഓഗസ്റ്റ് 14 വരെയുള്ള വന്ദേഭാരത് വിമാനങ്ങളുടെ പട്ടികപ്രകാരമണീത്. ഇതില്‍ കൊച്ചിയിലേക്കാണ് കൂടുതല്‍ വിമാനസര്‍വീസുകള്‍, 15 എണ്ണം. കൂടാതെ കണ്ണൂരിലേക്ക് 11-നും, തിരുവനന്തപുരം 8, കോഴിക്കോട് 6 സര്‍വീസുകളും ആണ് ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം പത്ത് മുതല്‍ 25 വരെ തുടര്‍ച്ചയായിട്ടാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.
പത്തിന് തിരുവനന്തപും കൊച്ചി എന്നിവടെങ്ങളിലേക്കുണ്ടാകും.രണ്ട് മുതല്‍ 5 സര്‍വീസുകള്‍ വച്ച് 25-ാം തീയ്യതിവരെയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. കുവൈത്ത് സമയം വൈകുനേരം ആറിന് ശേഷമാണ് എല്ലാ സര്വുസുകളും പുറപ്പെടുക. ഈ ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത് ഇന്‍ഡിഗോയും, ഗോ എയറും ആണ്.നേരത്തെ എയര്‍ ഇന്ത്യയായിരുന്നു കുവൈത്തില്‍ നിന്നുള്ള വന്ദേ ഭാരത് മിഷന് ഓപ്പറേഷന്‍സ് നടത്തിയിരുന്നത്. മൊത്തം 101 സര്‍വീസുകളാണ് കുവൈത്തില്‍ നിന്നുള്ളത്.
വന്ദേ ഭാരതിന്റെ കഴിഞ്ഞ ഘട്ടങ്ങളിലായി മൊത്തം 30 സര്‍വീസുകള്‍ ഇന്ത്യയുടെ വിവധ ഭാഗങ്ങളിലായിട്ട് നടത്തിയിരുന്നു.ഇതില്‍ കേരളത്തിലേക്കായിരുന്നു കൂടുതല്‍ സര്‍വീസുകള്‍ 13 എണ്ണം.ഡല്‍ഹി ,ബീഹാര്‍,തമിഴ്നാട് രണ്ട് വീതം. തെലങ്കാന, ഗുജറാത്ത്്,രാജസ്ഥാന്, ആന്ധ്രപ്രദേശ്, ഒഡിഷാ, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവടങ്ങളിലേക്ക് ഒരോ സര്‍വീസുകള്‍ വീതമാണ് നടത്തിയിട്ടുള്ളത്.
--- അനില്‍ പി അലകസ്






