
ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്പോര്‍ട്സ് ബൈക്കായ ആഫ്രിക്കന്‍ ട്വിന്‍ ഹോണ്ട മോട്ടര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചു തുടങ്ങി. ഇന്ത്യയിലെ ആദ്യ 2020 മോഡല്‍ ആഫ്രിക്ക ട്വിന്‍ ഹോണ്ടയുടെ പ്രീമിയം ബിഗ് ബൈക്ക് ഡീലര്‍ഷിപ്പായ ബിഗ് വില്ലിന്റെ ഗുരുഗ്രാമിലെ ഷോറൂമില്‍ നിന്നാണ് നിരത്തുകളിലെത്തിയത്.
2020 ആഫ്രിക്ക ട്വിന്‍ മാനുവല്‍ പതിപ്പിന് 15.35 ലക്ഷം രൂപയും ഡ്യുവല്‍ ക്ലെച്ച് ട്രാന്സ്മിഷന് മോഡലിന് 16.10 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. രണ്ട് വേരിയന്റിലും ഹോണ്ട ടോപ്പ് ബോക്സ്, വൈസര്‍, ക്വിക്ക് ഷിഫ്റ്റര്‍, മെയിന്‍ സ്റ്റാന്റ്, റാലി സ്റ്റെപ്പ്, എന്ജിന് ഗാര്‍ഡ്, ഫോഗ് ലാമ്പ്, വിന്‍ഡ് സ്ക്രീന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. സാഹസിക യാത്രകള്‍ക്ക് വേണ്ടി പരിഷ്കരിച്ച പുതിയ എന്ജിന്, ലൈറ്റ് വെയ്റ്റ് ചേസിസ്, മികച്ച സസ്പെന്ഷന് തുടങ്ങിയ സംവിധാനങ്ങള്‍ ഇതിൽ ഒരുങ്ങുന്നു.
ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് 2017-ലാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ആദ്യമായി നിര്‍മിച്ച 1000 സിസി ബൈക്കാണ് ആഫ്രിക്ക ട്വിന്‍. മാര്‍ച്ചിലാണ് 2020-മോഡല്‍ ആഫ്രിക്ക ട്വിന്‍ ബൈക്ക് അവതരിപ്പിച്ചത്. മാനുവല്‍, ഡിസിടി ട്രാന്സ്മിഷനുകളില് എത്തുന്ന ഈ ബൈക്ക് ഡക്കാര്‍ റാലി ചാമ്പ്യന്‍ റിക്കി ബ്രാബെക്കാണ് അവതരിപ്പിച്ചത്. മുന്‍ മോഡലിനെക്കാള്‍ അഞ്ച് കിലോഗ്രാം ഭാരവും കുറഞ്ഞിട്ടുണ്ട്.






