
ബെന്റ്ലിയുടെ എസ്യുവി മോഡലായ ബെന്റെയ്ഗയുടെ മുഖം മിനുക്കിയ പതിപ്പ് അവതരിപ്പിച്ചു. പുതിയ മോഡല്‍ 2021 -ഓടെ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015-ല്‍ പുറത്തിറങ്ങിയ അത്യാഡംബര വാഹനങ്ങളിലെ വേഗരാജാവ് എന്ന് വിശേഷിപ്പിക്കുന്ന ബെന്റെയ്ഗ എസ്യുവിയുടെ ആദ്യ മുഖം മിനുക്കലാണിത്.
ഈ വാഹനത്തിന് കരുത്ത് പകരുന്നത് 4.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനിലായിരിക്കും . ഇത് 542 ബിഎച്ച്പി പവറും 770 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്സ്മിഷന്. 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. മുന്‍ മോഡലില്‍ ആറ് ലിറ്റര്‍ W12 എന്‍ജിനാണ് കരുത്തേകിയിരുന്നത് ഉണ്ടായിരുന്നത് .
നിരവധി മാറ്റങ്ങളോടെയാണ് ബെന്റെയ്ഗയുടെ രണ്ടാം വരവ്. പുതിയ ബെന്റെയ്ഗയ്ക്ക് ബെന്റ്ലി അടുത്തിടെ പുറത്തിറക്കിയ കോണ്ടിനെന്റല് ജിടി, ഫ്ളൈങ്ങ് സ്പര് തുടങ്ങിയവയോട് സമ്യമുള്ള ഡിസൈനാണ് ലഭിക്കുന്നത്. അഗ്രസീവ് ഭാവമൊരുക്കുന്ന ബംമ്പര്‍, വലിയ മാട്രിക്സ് ക്രോമിയം ഗ്രില്ല്, ബെന്റ്ലിയുടെ സിഗ്നേച്ചര്‍ ഇന്റലിജെന്റ് എല്‍ഇടി ഹെഡ്ലാമ്പ് എന്നിങ്ങനെ ഒരുപാട് മാറ്റങ്ങളാണ് പുതിയ മോഡലിന് ലഭിക്കുന്നത്.
ബെന്റ്ലി ലോഗോയുടെ ഡിസൈനിലുള്ള എസി വെന്റ്, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോണ്‍, വുഡന്‍ പാനലിങ് നല്‍കിയിട്ടുള്ളതുമായി ഡാഷ്ബോര്‍ഡ്, പുതുതായി ഒരുങ്ങിയ സീറ്റ്, ഡോര്‍ പാനല്‍, സ്റ്റിയറിങ്ങ് വീല്‍ എന്നിവ മുന്‍നിരയേയും, വെന്റിലേറ്റഡ് സീറ്റും 100 എംഎം വരെ ലെഗ്റൂം പിന്‍നിരയുമാണ് ഇന്റീരിയർ കൂടുതൽ ആകർഷകമാക്കുന്നത്.






