
രണ്‍ബീര്‍ കപൂര്‍ ചിത്രമായ റോക്ക്സ്റ്റാറിലൂടെയായിരുന്നു നര്‍ഗീസ് ഫക്രി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. പ്രമുഖ ബ്രാന്‍ഡായ കിങ്ഫിഷറിന്റെ മോഡലായി എത്തിയ താരത്തിന് തുടര്‍ന്ന് നിരവധി അവസരങ്ങള്‍ സിനിമയില്‍ ലഭിക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച മനസ് തുറക്കുകയാണ് നര്‍ഗീസ്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് നര്‍ഗീസ് തന്റെ സൗന്ദര്യ രഹസ്യവും പങ്കുവെക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള ബിക്കിനി ധരിച്ച് ദേഹമാസകലം മണ്ണ് പൂശി നില്ക്കുന്ന ചിത്രങ്ങളാണ് നര്‍ഗീസ് പങ്കുവച്ചിരിക്കുന്നത്. ശരീരത്തിന്റെ ഓജസ്സു നിലനിര്‍ത്താന്‍ താന്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് മഡ്ബാത്തെന്നും ഇടയ്ക്കെല്ലാം ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ശരീരത്തിലെ വിഷാംശം നീക്കി ഉന്മേഷം കൊണ്ടുവരാം എന്നുമാണ് താരം പറയുന്നത്.
മഡ്ബാത് ശരീരത്തിലെ വിഷാംശം നീക്കാനും ചര്‍മത്തെ പുഷ്ടിപ്പെടുത്താനും സഹായിക്കുന്നു എന്നും വെയിലില്‍ നില്ക്കുന്നതു വഴി ലഭിക്കുന്ന വിറ്റാമിന്‍ ഡി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു എന്നും നര്‍ഗീസ് കുറിക്കുന്നു. ഇപ്പോള്‍ കാലിഫോര്‍ണിയയിലുള്ള താരം തിരക്കിട്ട ജീവിതത്തില്‍ നിന്ന് ഒരിടവേളയെടുത്ത് അവനവനു വേണ്ടി സമയം കണ്ടെത്തണമെന്നു പറഞ്ഞ് നേരത്തെ പോസ്റ്റ് പങ്കുവെച്ചിരുന്നു.






