
ചൈനീസ് ബ്രാന്‍ഡായ വണ്‍ പ്ലസ് മിതമായ നിരക്കിലുള്ള സ്മാര്‍ട് ടിവികൾ ഇന്ത്യയില്‍ അവതരിപ്പിച്ചു. യു സീരീസ്, വൈ സീരീസ് എന്നിങ്ങനെ രണ്ടുതരം ടെലിവിഷനുകളാണ് വണ്‍ പ്ലസ് പുറത്തിറക്കിയത്. 12,999 രൂപയിലാണ് ടിവിയുടെ വില തുടങ്ങുന്നത്. 49,999 രൂപയാണ് 55 ഇഞ്ച് വലിയ പാനല്‍ വാഗ്ദാനം ചെയ്യുന്ന വണ്‍പ്ലസ് ടിവി യു സീരീസിന്റെ 4 കെ യുഎച്ച്ഡി ഡിസ്പ്ലേക്ക് വില. വണ്‍പ്ലസ് വൈ സീരീസിന് 43 ഇഞ്ച്, 32 ഇഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ട്. ഇവയ്ക്ക് യഥാക്രമം 22,999 രൂപ, 12,999 രൂപ എന്നിങ്ങനെയാണ് വില.
ജൂലായ് 5 മുതല്‍ ആമസോണിില് വണ്‍പ്ലസ് ടിവി വൈ സീരീസ് 32 ഇഞ്ച് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വണ്‍പ്ലസ് ടിവി വൈ സീരീസ് 43 ഇഞ്ചും വണ്‍പ്ലസ് ടിവി യു സീരീസ് 55 ഇഞ്ചും ഉടന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് സൂചന. ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയാണ് ടിവിയുടെ പ്രവര്‍ത്തനം. ടിവിയില്‍ ഡോള്‍ബി അറ്റ്മോസിന്റെ 30 വാട്ട്, 4യൂണിറ്റ് സ്പീക്കര്‍ സിസ്റ്റമാണുള്ളത്. വണ്‍പ്ലസ് വൈ സീരീസ് 32 ഇഞ്ച് 43 ഇഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. വണ്‍പ്ലസ് ടിവി വൈ സീരീസിന്റെ 43 ഇഞ്ച് വേരിയന്റില്‍ സ്ക്രീന്‍-ടു-ബോഡി അനുപാതം 90 ശതമാനം വരെയാണ്. 32 ഇഞ്ച് വേരിയന്റില്‍ സ്ക്രീന്‍-ടു-ബോഡി അനുപാതം 90 ശതമാനത്തിലധികവും ആണ്






