
പത്തനംതിട്ട: റാന്നിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. റാന്നി ഇടക്കുളം സ്വദേശി സിനു(46) ആണ് മരിച്ചത്.
അബുദാബിയില്‍ നിന്ന് ജൂണ്‍ 30 ന് നാട്ടിലെത്തിയ സിനു ക്വാറന്റീനില്‍ കഴിയുകയായിരുന്നു. അതേസമയം അര്‍ബുദ രോഗത്തിനും ചികിത്സയിലായിരുന്നു സിനു.






