
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സോന നായര്‍. തമിഴ് ചാനലിലെ ഉയിരേ എന്ന സീരിയലില്‍ അഭിനയിച്ച് തുടങ്ങിയ ശേഷം അന്യ ഭാഷകളിലെ ആള്ക്കാ റും തന്നെ കൂടുതലായി തിരച്ചറിയുന്നുവെന്ന് സോന നായര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമകളില്‍ അഭിനയിച്ചത് കാരണം മലയാളികള്‍ എപ്പോഴും തന്നെ തിരിച്ചറിയുമെന്നും എന്നാല്‍ ഇത്തരഭാഷകളിലെ ജനങ്ങള്‍ തന്നെ മനസിലാക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്നും സോനാ നായര്‍ പറയുന്നു.






