
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടേത് താത്കാലിക നിയമനം ആണെന്ന് ആണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സ്വപ്നയുടെ വിസിറ്റിങ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ കെ എസ് ശബരിനാഥന് ഫേസ്ബുക്കില്‍ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.
ശബരിനാഥന് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
കേരള സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പര്സ് മുഖാന്തരം Operations Manager തസ്തികയില്‍ ഇന്റര്വ്യൂയില്ലാതെ ഉന്നത ശമ്പളത്തില്‍ നിയമിച്ച വ്യക്തിയുടെ വിസിറ്റിംഗ് കാര്‍ഡ് ഒന്ന് കാണണം...
സര്‍ക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫീഷ്യല്‍ ഇമെയില്‍ ഐഡി, ഒഫീഷ്യല്‍ ഫോണ്‍, സെക്രട്ടറിയേറ്റിനു എതിര്‍വശം KIIFB ബില്‍ഡിംഗില്‍ വിശാലമായ ഓഫീസ്...... എന്നിട്ട് പറയുന്നത് ഏതോ ഒരു കോണ്‍ട്രാക്ട് തൊഴിലാളിയെന്ന്!






