
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ്. ചിത്രത്തിലെ പ്രശസ്തമായ രണ്ട് കഥാപാത്രങ്ങളാണ് മുരളിയും സതീശന് കഞ്ഞിക്കുഴിയും. നരേനും ജയസൂര്യയുമാണ് ഈ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിച്ചത്. സിനിമയെ സൗഹൃദം ഇരുവരും ജീവിതത്തിലും സൂക്ഷിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ജയസൂര്യയും പൃഥ്വിരാജും ഇന്ദ്രജിത്തും നരേനുമൊത്തുള്ള വീഡിയോ കോള്‍ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു സൗഹൃദ നിമിഷം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
നരേന് പങ്കുവച്ച ചിത്രങ്ങള്‍ക്ക് ജയസൂര്യ നല്കിയ കമന്റാണ് ചര്‍ച്ചയായി മാറുന്നത്. മകള്‍ തന്മയക്കൊപ്പം ചെസ് കളിക്കുന്ന ചിത്രമാണ് നരേന് പങ്കുവച്ചിരുന്നത്. രസകരമായ കുറിപ്പും നരേന് ചിത്രത്തോടൊപ്പം പങ്കുവച്ചിരുന്നു. ജീവിതത്തിലെന്ന പോലെ ചെസ്സിലും ഓരോ നീക്കവും എണ്ണപ്പെടുന്നു, ചെക്ക് മേറ്റ് ആകുന്നത് വരെ എന്നായിരുന്നു നരേന് കുറിച്ചത്. ഈ ചിത്രത്തിന് തന്റെ തനത് ശെെലിയില്‍ കമന്റ് ചെയ്തിരിക്കുകയാണ് ജയസൂര്യ. താരത്തിന്റെ കമന്റ് ആരാധകര്‍ക്കും ഇഷ്ടമായിട്ടുണ്ട്.
നന്നായെടാ, പണിയില്ലാതിരിക്കുമ്പോള്‍ ഇങ്ങനെ എങ്കിലും ചെക്ക് കിട്ടുമല്ലോ എന്നായിരുന്നു ജയസൂര്യയുടെ കമന്റ്. ഇതിന് മറുപടിയുമായി നരേനുമെത്തി. സത്യം, ഇപ്പോള്‍ എങ്ങനെയെങ്കിലും ഒരു ചെക്ക് കിട്ടിയാല്‍ മതിയെന്നായിരുന്നു നരേന്റെ മറുപടി. അതേസമയം ജയസൂര്യ പ്രധാന വേഷത്തിലെത്തിയ സൂഫിയും സുജാതയും കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രെെമിലൂടെയായിരുന്നു റിലീസ്.






