
കൊച്ചി:പുതിയതായി ചിത്രീകരണം ആ രംഭിച്ച സിനിമകള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സാഹചര്യത്തില്‍ അറുപതോളം സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സിനിമകളുടെ ചിത്രീകരണം ഫിലിം ചേംബര്‍ വിലക്കിയത്.
സമാന കാരണം ചൂണ്ടിക്കാട്ടി പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിന് നിര്‍മ്മാതാക്കളുടെ സംഘടനയും നേരത്തെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിവാദം നിലനില്‍ക്കെയാണ് പുതിയ സിനിമകളുടെ ചിത്രീകരണം ഫിലിം ചേംബര്‍ വിലക്കിയിരിക്കുന്നത്. ഈ സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഷൂട്ടിംഗ് നിലച്ച ചിത്രങ്ങ ആദ്യ പൂര്‍ത്തിയാക്കണമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പുതിയ സിനിമകള്‍ക്ക് പിന്തുണയുമായി ഫെഫ്ക രംഗത്തെത്തി. മോഹന്‍ലാലിന്റെ ദൃശ്യം 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉടന്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഫിലിം ചേംബറിന്റെ വിലക്ക്.






