
പാറ്റ്ന: ദൂരദര്ശന് ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ നേപ്പാളിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് നേപ്പാളി സര്‍ക്കാര്‍ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് ഉപരിസഭ അംഗീകാരം നലകിയതിന് പിന്നാലെയാണ് ഈ നടപടി. ഇന്ത്യന്‍ ന്യൂസ് ചാനലുകളുടെ സിഗ്നലുകള്‍ എടുത്തുകളഞ്ഞതായി നേപ്പാളി കേബിള്‍ ഓപ്പറേറ്റേഴ്സ് പറഞ്ഞതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്.
പുതിയ ഭൂപടം പുറത്തിറക്കിയതിന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ നേപ്പാളി പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിക്കെതിരായി വാര്‍ത്തകള്‍ നല്‍കുന്നുവെന്നും ഇത് അപലപനീയമാണെന്നും നേപ്പാളി വക്താവ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ചൈനീസ്, പാകിസ്ഥാന് വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം വിലക്കില്ലാതെ തുടരുന്നുണ്ട്.






