
ദുബൈ : ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 12 മുതൽ 26 വരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കോവിഡ് 19 ലോക്ഡൗൺ കാരണം കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് ആശ്വാസം പകരും. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളാണ് സർവീസ് നടത്തുക.
15 ദിവസത്തേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ ഇന്ത്യയും യു.എ.ഇയും ധാരണയായി. അതിനുശേഷം ആവശ്യാനുസരണം കരാര്‍ ദീര്‍ഘിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വന്ദേ ഭാരത് മിഷനു കീഴിലുള്ള വിമാനങ്ങളിൽ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പോകാന്‍ അനുമതിയുള്ള പ്രവാസികള്‍ക്ക് പറക്കാമെന്ന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത് .കേരളത്തിൽ നിന്ന് 51 വിമാനങ്ങളാണ് ഏർപെടുത്തിയത്. കൊച്ചി 21, കോഴിക്കോട് 15, തിരുവനന്തപുരം (9 )കണ്ണൂർ (6 ) എന്നിങ്ങനെയാണ് വിമാനങ്ങളുടെ എണ്ണം. ദുബൈ അബൂദബി, ഷാർജ വിമാനത്താവളങ്ങളിലേക്കാണ് സർവീസ് നടത്തുക .
വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളങ്ങളിൽ ഹാജരാക്കണം. ആരോഗ്യവിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് വിമാനത്താവളത്തിൽ കൈമാറിയിരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
ഇന്ത്യയിൽ വിമാനയാത്ര നിയന്ത്രണം ഏർപ്പെടുത്തിയശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തേക്ക് വിമാനസർവീസ് ആരംഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാർ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. മടക്ക വിമാനം വൈകുന്നതിനാൽ പലരുടെയും ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെയാണ് വിമാന സർവീസ് ആരംഭിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത് . എയർഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, അംഗീകൃത ഏജൻസി എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.






