
രാഷ്ട്രീയവും, സിനിമയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. കടുവാക്കുന്നേൽ കുരുവാച്ചൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് കൂടാതെ, പഴയ കാല സുഹൃത്തായ സംവിധായകൻ നിസാർ ആദ്യമായി തമിഴിൽ ഒരുക്കുന്ന കളേഴ്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ പത്തിന് പ്രകാശനം ചെയ്യുന്നതും സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്നെ. മെഗാ മീഡിയ പ്രൊഡക്ഷൻ ഹൗസ് ദുബൈയുടെ സഹകരണത്തോടെ, ലൈംലൈറ്റ്സ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള, ജിയ ഉമ്മൻ എന്നിവർ നിർമ്മിക്കുന്ന കളേഴ്സിൽ,തമിഴ് സൂപ്പർ താരം ശരത് കുമാറിൻ്റ മകൾ വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യപിള്ള, റാംകുമാർ, എന്നീ സൂപ്പർ താരങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. കസിൻസായ റാം കുമാർ, വരലക്ഷ്മി ശരത് കുമാർ എന്നിവർ നായികാനായകന്മാരായി അഭിനയിച്ചതോടെ, ശ്രദ്ധേയമായ കളേഴ്സിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ,പ്രകാശനം ചെയ്യാൻ സുരേഷ് ഗോപിക്ക് പ്രത്യേക താൽപര്യം തന്നെ ഉണ്ടായിരുന്നു.
നിസാർ സംവിധാനം ചെയ്യുന്ന കളേഴ്സ് ലൈംലൈറ്റ് പിക്ച്ചേഴ്സിനുവേണ്ടി അജി ഇടിക്കുള, ജിയ ഉമ്മൻ എന്നിവർ നിർമ്മിക്കുന്നു. രചന - പ്രസാദ് പാറപ്പുറം, ക്യാമറ - സജൻ കളത്തിൽ, ഗാനങ്ങൾ - വൈര ഭാരതി, സംഗീതം - എസ്.പി.വെങ്കിടേഷ് .വരലക്ഷ്മി ശരത് കുമാർ, റാം കുമാർ, ദിവ്യാ പിള്ള, ഇനിയ, ദേവൻ, ദിനേശ് മോഹൻ, മൊട്ട രാജേന്ദ്രൻ, തുളസി ശിവമണി, അഞ്ജലി ദേവി, ബാലു ശരവണൻ, വെങ്കിടേഷ് ,രാമചന്ദ്രൻ ,മധുമിത, ബേബി ആരാധ്യ എന്നിവർ അഭിനയിക്കുന്നു.






