
മുഖ സൗന്ദര്യത്തിന്റെ പ്രധാന അവയവമായ മൂക്ക് എല്ലാവരുടേയും വ്യത്യസ്തമാണ്. മൂക്കിന്റെ ആകൃതിയും വലിപ്പവും നോക്കി ഒരാളുടെ സ്വഭാവത്തെയും നിര്‍ണയിക്കാമെന്നാണ് പറയപ്പെടുന്നത്. മൂക്കിന്റെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും സ്വഭവത്തെക്കുറിച്ചുമാണ് പറയാന്‍ സാധിക്കുന്നത്. നീണ്ട മൂക്കുള്ളവര്‍ നേതൃനിരയിലേക്ക് എത്താനുള്ള സ്വഭാവസവിശേഷതയുള്ളവരാണെന്നാണ് പറയുന്നത്. ജീവിതത്തില്‍ വിജയത്തിന്റെ വഴി കണ്ടെത്തുന്നവരാണ് അവര്‍. കൂടാതെ ബിസിനസിനോടും ഡ്രൈവിങ്ങിനോടും നീണ്ട മൂക്കുള്ളവര്‍ക്കു പ്രത്യേക താല്പര്യം ഉണ്ടായിരിക്കും.
തടിച്ച മൂക്കുള്ളവര്‍ വേഗത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. വിശ്വസ്തരും സ്നേഹവുമുള്ള പങ്കാളികളെ ഇവര്‍ കണ്ടെത്തുന്നവരാണ്. അതുപോലെ തന്നെ ഇവര്‍ ഒരിക്കലും തങ്ങളുടെ സമയം പാഴാക്കുകയും ചെയ്യാറില്ല. വളഞ്ഞ മൂക്കുള്ളവര്‍ക്ക് ആജ്ഞാശക്തിയും, നിശ്ചദാര്‍ഢ്യവും, ആത്മാഭിമാനമുള്ളവരുമായിരിക്കും. ലക്ഷണമൊത്തതും ഒട്ടും വളവില്ലാത്തതുമായ മൂക്കുള്ളവര്‍ ക്ഷമ, ദയ, ലാളിത്യം, സഹനശക്തി, ആകര്‍ഷകത്വം എന്നിങ്ങനെയുള്ള സ്വഭാവസവിശേഷതകള്‍ ഉള്ളവരായിരിക്കും. അതിനൊപ്പം തന്നെ നിര്‍വികാരരും അലക്ഷ്യപ്രകൃതമുള്ളവരും സാമൂഹിക, ധാര്‍മിക സമ്പ്രദായങ്ങളില്‍ തുറന്ന സമീപനം വച്ചുപുലര്‍ത്തുന്നവരുമായിരിക്കും.
പതിഞ്ഞ മൂക്കുള്ളവര്‍ ആധിപത്യമനോഭാവം ഉള്ളവരായിരിക്കും സാഹിത്യത്തിലും കവിതയിലുമൊക്കെ ഇത്തരക്കാര്‍ ശോഭിക്കാന്‍ സാധ്യതയുണ്ട്. മൂക്കിന്റെ അഗ്രഭാഗം താഴേക്കു കുനിഞ്ഞ രീതിയിലാണ് ഇരിക്കുന്നതെങ്കില്‍ അഭിമാനികളും ധൈര്യശാലികളുമായിരിക്കും. ഇവര്‍ രസികരല്ലെങ്കിലും എല്ലാ കാര്യങ്ങളിലും സരസത്വം കാണാന്‍ ശ്രമിക്കുന്നവരായിരിക്കും. വളഞ്ഞ മൂക്കുള്ളവര്‍ ചടുലമായി പ്രവര്‍ത്തിക്കുന്നവരായിരിക്കും.






