
ഇന്ത്യയിൽ കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് നിസാന്റെ മാഗ്നൈറ്റ് ഉടൻ എത്തിയേക്കും. നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജൂലൈ 16-ന് ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 2020 അവസാനത്തോടെ ഈ വാഹനം ഇന്ത്യയിലെത്തിയേക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യയില്‍ മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യൂ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോ സ്പോട്ട്, മഹീന്ദ്ര എക്സ്യുവി 300 തുടങ്ങി കോംപാക്ട് എസ്യുവകളായിരിക്കും മാഗ്നൈറ്റിന്റെ എതിരാളികൾ. കിക്സ് എന്ന മിഡ്-സൈസ് എസ്യുവിക്ക് താഴെയായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനം. പുതിയ കോംപാക്ട് എസ്.യു.വി. രൂപകല്പന ചെയ്തിരിക്കുന്നത് നിസാന്റെ ആഗോള എസ്.യു.വി. പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ്. നിസാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്.
പൂര്‍ണമായും മൂടിക്കെട്ടിയ നിലയില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയതിനാല്‍ തന്നെ ഡിസൈന്‍ പൂര്‍ണമായും പുറത്തായിട്ടില്ല. പരീക്ഷണയോട്ട ചിത്രങ്ങള്‍ പ്രകാരം നീളമുള്ള ബോണറ്റും കിക്സിന് സമാനമായ പിന്‍ഭാഗവുമാണ് ഈ വാഹനത്തിലുള്ളത്. മാഗ്നെറ്റ് ഒരുങ്ങുന്നത് റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമിലാണ്. ബംമ്പറില്‍ നിന്ന് ഹെഡ്ലൈറ്റിലേക്ക് നീളുന്ന എല്‍ഇഡി ഡിആര്‍എല്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പ്, സ്കിഡ് പ്ലേറ്റുകള്‍ നല്‍കിയുള്ള മസ്കുലര്‍ ബംമ്പര്‍, അഞ്ച് സ്പോക്ക് ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് തുടങ്ങിയവ വാഹനത്തിൽ ഒരുങ്ങുന്നു






