സംവിധായകൻ രോഹിത് ഷെട്ടിക്ക് നന്ദി പറഞ്ഞ് മുംബൈ പോലീസ്. കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽ നൽകിവരുന്ന സൗകര്യങ്ങൾക്ക് രോഹിതിനോടുള്ള നന്ദിയാണ് മുംബൈ പോലീസ് കമ്മീഷണർ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
"കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ കാക്കിയിലുള്ള സ്ത്രീപുരുഷന്മാർക്ക് കൈയ്യയച്ച് പിന്തുണ നൽകി വരുന്ന രോഹിത് ഷെട്ടിക്ക് നന്ദി അറിയിക്കുന്നു. മുംബൈയിലെ തെരുവുകളിൽ കൊറോണ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് 11 ഹോട്ടലുകളിലാണ് അദ്ദേഹം സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്", കമ്മീഷണറുടെ ട്വീറ്റിൽ പറയുന്നു.
കോവിഡിനെതിരേ പോരാടുന്ന ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനും ദേഹശുദ്ധി വരുത്താനും മറ്റുമായി നഗരത്തിലെ തന്റെ ഹോട്ടലുകൾ ഇക്കഴിഞ്ഞ ഏപ്രിലിലാണ് രോഹിത് ഷെട്ടി വിട്ട് നൽകിയത്.. അതും പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനുമുള്ള സൗകര്യങ്ങളോടെ. നേരത്തെ സിനിമയിലെ ദിവസവേതനക്കാരുടെ ക്ഷേമനിധിയിലേക്കായി 51 ലക്ഷം രൂപ രോഹിത് സംഭാവന ചെയ്തിരുന്നു. രോഹിത്തിന് പുറമേ നടൻ സോനു സൂദുംന ഗരത്തിലെ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ കോവിഡിനെതിരേ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കായി വിട്ടു നൽകിയിരുന്നു. ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും തങ്ങളുടെ നാല് നിലയുള്ള ഓഫീസ് കെട്ടിടം പൂർണമായും കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി വിട്ട് നൽകിയിരുന്നു

Comments