
മുംബൈ: ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും രോഗ ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും ഫലങ്ങളും പോസിറ്റീവായിരിക്കുന്നത്.
എന്നാല്‍ ഐശ്വര്യയുടെയും മകള്‍ ആരാധ്യയുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് സ്രവ പരിശോധനാ ഫലത്തിലാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്.






