മുംബൈ: താന്‍ സ്വയം ക്വാറന്റീനില്‍ പോയെന്ന വാര്‍ത്ത നിഷേധിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഐസലേഷനില്‍ അല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. താന്‍ എല്ലാ പരിശോധനകള്‍ക്കും വിധേയനായതാണ്. കോവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും കോഷിയാരി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് താന്‍ ഔദ്യോഗിക ജോലികളെല്ലാം നിര്‍വഹിക്കുന്നതെന്ന് കോഷിയാരി വ്യക്തമാക്കി. തന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് കോഷിയാരി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം കോഷിയാരിയുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ പതിനാറോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നൂറോളം ജീവനക്കാര്‍ പരിശോധനയ്ക്ക് വിധേയരായതിലാണ് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.






