
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 28,701 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതര്‍ 8.78 ലക്ഷം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 500 മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 23,174 ആയി. നിലവില്‍ 30,1609 രോഗബാധിതരാണ് ചികിത്സയില്‍ കഴിയുന്നത്. 55,3470 പേര് രോഗമുക്തരായി.
ജൂലൈ 12 വരെ 1,18,06,256 സാമ്പിളുകളാണ് കോവിഡ് പരിശോധന നടത്തിയതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.






