
സിന്ധനൂര്‍: പ്രണയവിവാഹത്തിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ വരന്റെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. കര്‍ണാടകയില്‍ സിന്ധന്നൂരിലാണ് സംഭവം. വരന് മൗനേഷയുടെ അമ്മ സുമിത്ര(55), സഹോദരന്മാരായ നാഗരാജ(38), ഹനുമേശ(40), സഹോദരി ശ്രീദേവി(30), പിതാവ് ഈരപ്പ(65) എന്നിവരാണ് കൊല്ലപ്പെട്ടത്.
മൗനേഷയും മഞ്ജുളയും തമ്മിലുന്ന പ്രണയ വിവാഹമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. എട്ട് മാസം മുമ്പ് ഗഡാഗില്‍ വച്ച് ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ മഞ്ജുളയുടെ കുടുംബാംഗങ്ങള്‍ ഈ വിവാഹത്തെ അംഗീകരിച്ചിരുന്നില്ല. സംഭവത്തില്‍ മഞ്ജുളയുടെ കുടുംബത്തിലെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.






