
മുംബൈ: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് അമിതാഭ് ബച്ചനും മകന് അഭിഷേകും ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍. അതേ സമയം, രോഗം സ്ഥിരീകരിച്ച ഐശ്വര്യ റായും മകള്‍ ആരാധ്യയും വീട്ടിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്.
തങ്ങളുടെ പ്രിയ താരങ്ങളുടെ രോഗശാന്തിക്കായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആരാധകര്‍ പ്രാര്‍ഥനയും പൂജകളും നടത്തുകയണ്. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ബച്ചന് കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
ചില ചാനല്‍ പരിപാടികളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചാനല്‍ പ്രവര്‍ത്തകള്‍ വീട്ടില്‍ എത്തിയിരുന്നു. ഇവരില്‍ നിന്നാവാം രോഗം പകര്‍ന്നത് എന്നാണ് നിഗമനം.






