
ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളികള്‍ക്ക് നിരവധി ഹിറ്റുകളാണ് ശ്രേയ ഘോഷാല്‍ സമ്മാനിച്ചത്. മലയാളം ഒട്ടും അറിയാത്ത ബംഗാളിയായ ശ്രേയ വളരെ ഉച്ചാരണ ശുദ്ധിയോടെ മലയാളം പാട്ടുകള്‍ പാടുന്നത് മലയാളികള്‍ക്ക് തന്നെ അദ്ഭുതമാണ്. മലയാളം സിനിമാ ഗാനങ്ങളുടെ അവിഭാജ്യ ഘടകം കൂടിയായ ശ്രേയയുടെ ഒരു റെക്കോര്‍ഡിങ് വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.
2018ല്‍ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നാണ് 'തീവണ്ടി' സിനിമയിലെ ജീവാംശമായ് എന്ന ഗാനം. കൈലാസ് മേനോന് സംഗീത നിര്‍വ്വഹിച്ച ഗാനം ആലപിച്ചത് ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നാണ്. ഇപ്പോള്‍ 'ജീവാംശമായ്' എന്ന ഗാനത്തിന്റെ ശ്രേയയുടെ റെക്കോര്‍ഡിങ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംസീത സംവിധായകന് കൈലാസ് മേനോന്. ഈ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിഡിയോ പങ്കുവെച്ച് കൈലാസ് മേനോന് ഇങ്ങനെ കുറിയ്ക്കുന്നു ;
'എങ്ങനെയായിരുന്നു ശ്രേയക്കൊപ്പമുള്ള അനുഭവം എന്ന് തന്നോട് പലരും ചോദിച്ചിരുന്നു. അതിനാലാണ് വിഡിയോ പോസ്റ്റ് ചെയ്യുന്നത്' -കൈലാസ് മേനോന് കുറിയ്ക്കുന്നു.






