ന്യൂഡല്‍ഹി: ചാരവൃത്തിക്കുറ്റം ചുമത്തി പാകിസ്താനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്രസംഘത്തിന് വീണ്ടും അനുമതി. കൂടിക്കാഴ്ചയ്ക്ക് രണ്ടു മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിക്കുന്നത്.
റിവ്യൂ പെറ്റീഷന് സമര്‍പ്പിക്കാനുള്ള കാലാവധി അവസാനിക്കുന്ന ഈ മാസം 20-നു മുമ്പ് ജാദവിനു നിരുപാധിക നയതന്ത്രസഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു പാകിസ്താന്റെ നടപടി. പട്ടാളക്കോടതിയുടെ വധശിക്ഷാവിധിക്കെതിരേ റിവ്യൂ ഹര്‍ജി നല്കാന് കുല്ഭൂഷണ് ജാദവ് തയാറല്ലെന്നും പകരം ദയാഹര്‍ജി നല്‍കാനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നതെന്നും പാകിസ്താന് കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഇന്ത്യ ഈ അവകാശവാദം നിഷേധിച്ചിരുന്നു. രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി സംബന്ധിച്ച പാകിസ്താന്റെ മൗനത്തിനുള്ള തെളിവാണിതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു മുമ്പ് 2019 സെപ്റ്റംബറില്‍ കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്രസംഘത്തിന് പാകിസ്താന് അനുമതി നല്‍കിയിരുന്നു.

Comments