നവി മുംബൈ : കോവിഡ് സെന്ററിൽ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് കസ്റ്റഡിയിൽ. പൻവേലിലെ ഒരു കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ച 40 വയസ്സുകാരിയെയാണ് ഇതേ സെന്ററിൽ കഴിഞ്ഞിരുന്ന 25-കാരൻ ഉപദ്രവിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്ത്രീയുടെ പരാതിയെത്തുടർന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ അഞ്ച് ദിവസമായി 40 വയസ്സുകാരി കോവിഡ് സെന്ററിൽ ക്വാറന്റീനിൽ കഴിയുകയാണ്. പ്രതിയായ യുവാവിന്റെ സഹോദരനും ഇതേ സെന്ററിൽ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. സഹോദരന്റെ ആവശ്യങ്ങൾക്കായി സെന്ററിലെത്തിയപ്പോൾ ഇയാൾ സ്ത്രീയെ പരിചയപ്പെട്ടിരുന്നു. രണ്ട് ദിവസം മുമ്പ് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് ഇയാൾ തന്നെ സ്വമേധയാ കോവിഡ് സെന്ററിൽ പ്രവേശനം നേടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ലൈംഗികമായി ഉപദ്രവം നേരിട്ട സ്ത്രീ ഡോക്ടർമാരെയാണ് ആദ്യം പരാതി അറിയിച്ചത്. ഉടൻതന്നെ ഒരു പോലീസ് കോൺസ്റ്റബിൾ സ്ഥലത്തെത്തി പ്രതി രക്ഷപ്പെടാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചു. ഇതിനുപിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കോവിഡ് പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

Comments