
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഈ പരമ്പരയ്ക്കുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. പരമ്പരയില്‍ ലച്ചുവിന്റെ പിന്മാറ്റത്തോടെ റേറ്റിംഗില്‍ കുറച്ച് ഇടിവ് വന്നിരുന്നു. ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്പരയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പുതിയ താരങ്ങളായിരുന്നു ഉപ്പും മുളകില്‍ ഇടയ്ക്ക് എത്തിയിരുന്നത്. ഉപ്പും മുളകിലെ പുതിയ അതിഥിയാണ് പൂജ. അശ്വതി നായര്‍ എന്ന താരമാണ് പൂജയായി എത്തുന്നത്. സൂര്യ ടിവിയിലെ മ്യൂസിക് ഷോയുടെ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് ഉപ്പും മുളകിലേക്കുള്ള പരിപാടിയിലേക്ക് അശ്വതി എത്തിയത്. എന്നാല്‍ പൂജയുടെ വരവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. പൂജയുടെ കഥാപാത്രം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ പൂജയുടെ അഭിനയം പോരയെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. പൂജ വന്നതോടെ പരിപാടി കാണാനുള്ള താല്പര്യം കുറഞ്ഞുവെന്നും ഇവര്‍ പറയുന്നു.
ഇപ്പോള്‍ പൂജയുടെ അഭിനയത്തെ കുറിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പാണ് ഫാന്‍സ് പേജിലൂടെ വൈറലാകുന്നത്. '' ഉപ്പും മുളകും സീരിയല്‍ മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാന്‍ ക്യാമറ മുന്പില് ഇല്ലാത്തതുപോലെ അഭിനയിക്കുന്ന 5 പേര്. ബാലു, നീലു, കേശു, ശിവാനി, മുടിയന് . സ്ക്രിപ്റ്റ് പോലും ഇല്ലാത്തതുപോലെ അഭിനയിക്കാനുള്ള കഴിവ് കൊണ്ട് മലയാളക്കര പിടിച്ചു കുലുക്കിയ ഉപ്പും മുളകും ഇന്ന് ഒരു ആക്ടറിന്റെ പേരില്‍ താഴേക്കു പോകുന്നതുപോലെ തോന്നിയത് കൊണ്ട് മാത്രം എഴുതുകയാണ്.
പൂജ നല്ലൊരു ആക്ടര്‍ ആണ് അതില്‍ സംശയം ഇല്ല എന്നിരുന്നാലും പലപ്പോഴും അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും ഓവര്‍ ആക്റ്റിംഗിന്റെ അതിപ്രസരം കൂടുന്ന പോലെ തോന്നും. ആ ഫാമിലിയില്‍ ഉള്‍കൊള്ളാന്‍ പറ്റാത്ത കഥാപാത്രം പോലെ തോന്നി. മുടിയനുമായി ഒരു ചേര്‍ച്ചയും ആ കുട്ടിക്ക് ഇല്ല പ്രായം കൂടുതല്‍ ഉള്ളതുപോലെ നന്നായി ഫീല്‍ ചെയുന്നുണ്ട്. പൂജ വന്നപ്പോ മുതല്‍ ഉള്ള എപ്പിസോഡുകളില്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് നില്ക്കാന് കഴിയാത്തതു കൊണ്ടാവാം പൂജയുടെ ലെവലില്‍ മറ്റു 5 പേരും മാറിയപോലെ തോന്നി. റേറ്റിംഗ് കുത്തനെ താഴേക്ക് കൂപ്പുകുത്തിച്ച ആ കുട്ടിക്ക് വേണ്ടി ഫ്ളവേഴ്സ് ചാനലിനോട് പ്രേക്ഷകന് എന്ന നിലയില്‍ പൂജ ജയറാമിന് സ്റ്റാര്‍ മാജിക്കില്‍ തിളങ്ങാന്‍ കഴിവുണ്ടാകും.
5 മക്കളും 'അമ്മ അച്ഛാ എന്നുവിളിക്കുന്നതിലെ ആത്മാര്‍ത്ഥത പൂജയില്‍ നിന്നും ഒരിക്കലും ഉണ്ടാവില്ല. ആ വിളിയില്‍ തന്നെ ഒരായിരം കിലോമീറ്റര്‍ അകലം തോന്നി. ഞങ്ങള്‍ക്ക് വേണ്ടത് പഴയകാല ഉപ്പും മുളകുമാണ്. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചു ഉപ്പും മുളകും തിരിച്ചു വരും എന്നുള്ള പ്രതീക്ഷയില്‍ നിര്‍ത്തുന്നു.'' ഇതായിരുന്നു ആരാധന്റെ കുറിപ്പ്. ഇതിനകം തന്നെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിനോട് യോജിപ്പ് രേഖപ്പെടുത്തി എത്തിയത്.






