
മഹീന്ദ്ര മോജോയുടെ ബിഎസ്-6 പതിപ്പ് നിരത്തുകളിലെത്താനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. കൂടുതല്‍ കരുത്തിനൊപ്പം ഫീച്ചറുകളിലും സമ്പന്നമായാണ് ഈ ബൈക്ക് എത്തുന്നത്. മികച്ച കരുത്തും മസ്കുലര്‍ ഭാവവും ശബ്ദഗാംഭീര്യവുമാണ് ബൈക്കിന്റെ സവിശേഷത.പുതിയ മോജോയുടെ വിവരങ്ങള്‍ നല്‍കിയുള്ള ടീസറുകള്‍ മഹീന്ദ്ര മോജോയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയയാണ് പുറത്തുവിട്ടത്. റൂബി റെഡ്, ബ്ലാക്ക് പേള്‍, റെഡ് അഗേറ്റ് എന്നി മൂന്ന് പുത്തന്‍ നിറങ്ങളിലാണ് ഇത്തവണ വാഹനമെത്തുന്നത്.
ബിഎസ്6 നിലവാരത്തിൽ എത്തുമ്പോൾ പുതിയ മോജോയില്‍ കരുത്ത് ഉയര്‍ത്തിയ എന്‍ജിനായിരിക്കും സ്ഥാനം പിടിക്കുകയെന്നാണ് വിവരം. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് ബിഎസ്4 മോഡലില്‍ നല്‍കിയിരുന്ന 294.72 സിസി ഫ്യുവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ് കൂള്‍, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് ഉത്പാദിപ്പിച്ചിരുന്നത്. രണ്ടുലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന മോജോ വിപണിയിൽ ബജാജ് ഡോമിനാറിനോട് മത്സരിക്കും.
മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോ ഷോക്കുമായിരിക്കും പുതിയ മോജോയില്‍ ലഭിക്കുക. മുന്നില്‍ 320 എംഎം ഡിസ്കും പിന്നില്‍ 240 എംഎം ഡിക്സുമായിരിക്കും ബ്രേക്കിംങ്ങ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. ഡിസൈന്‍ ശൈലിയില്‍ കാര്യമായ മറ്റമില്ലാതെയാണ് പുതിയ മോജോ എത്തുന്നത്.






