
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഈ പരമ്പരയ്ക്കുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. പരമ്പരയില്‍ ലച്ചുവിന്റെ പിന്മാറ്റത്തോടെ റേറ്റിംഗില്‍ കുറച്ച് ഇടിവ് വന്നിരുന്നു. ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്പരയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പുതിയ താരങ്ങളായിരുന്നു ഉപ്പും മുളകില്‍ ഇടയ്ക്ക് എത്തിയിരുന്നത്. ഇപ്പോള്‍ ഇതാ ചാനല്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍ പാറുക്കുട്ടിയെ കാണിച്ചിരിക്കുകയാണ്. മുടിയന്റെ ചുമലില്‍ ഉറങ്ങുന്ന പാറുക്കുട്ടിയെയാണ് പ്രമോയില്‍ കാണുന്നത്. പാറുക്കുട്ടി തിരിച്ചെത്തിയോ എന്നാണ് പ്രമോ വീഡിയോ കണ്ട ആരാധകര്‍ ചോദിക്കുന്നത്. ഇതിനകം തന്നെ പുതിയ എപ്പിസോഡിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ പ്രിയതാരമാണ് പാറുക്കുട്ടിയെന്ന് എല്ലാവരും വിളിക്കുന്ന ബേബി അമേയ. നാല് മാസം മുതലാണ് പാറുക്കുട്ടി ഉപ്പും മുളകിന്റെ ഭാഗമായത്.
ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ച സീരിയയിലിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചപ്പോള്‍ പാറുക്കുട്ടി എവിടെയെന്നാണ് ആരാധകര്‍ ചോദിച്ചത്. കുട്ടികളേയും പ്രായമായവരേയും സെറ്റില്‍ കൊണ്ടുവരുന്നതിന് നിബന്ധനകളുണ്ടായിരുന്നു. പല താരങ്ങളും പരമ്പരകളില്‍ നിന്നും അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നതിന് പിന്നിലെ കാരണവും ഇതായിരുന്നു.






