
കൊച്ചി : 'പി നള്‍' എന്ന അപൂര്‍വ രക്തം ലഭിച്ചെങ്കിലും അഞ്ചു വയസുകാരി അനുഷ്കയുടെ ശസ്ത്രക്രിയ ഉടനുണ്ടാവില്ല. മുന്‍പ് ചെയ്ത ശസ്ത്രക്രിയയിലെ മുറിവുകള്‍ ഉണങ്ങാത്തതിനാല്‍ തലയോട്ടിയിലെ ശസ്ത്രക്രിയ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷമേ ഉണ്ടാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതുമാത്രമല്ല, അണുബാധയുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാന്‍ കുറച്ചുനാള്‍ കൂടി നിരീക്ഷണവും കരുതലും വേണമെന്നും അവര്‍ അറിയിച്ചു.
കുട്ടിയുടെ തലയോട്ടിയില്‍ വച്ചുപടിപ്പിച്ചിട്ടുള്ള ടൈറ്റാനിയം തകിട് മാറ്റ് പകരം എല്ലുകൊണ്ടുള്ള തലയോട്ടി പുനര്നിര്മിക്കേണ്ട ശസ്ത്രക്രിയയാണ് ഇനി നടക്കാനുള്ളത്.
അനുഷ്കയുടെ ഓപ്പറേഷനുവേണ്ടി പി നള്‍ എന്ന അപൂര്‍വ രക്തം ലഭിക്കാന്‍ ലോകവ്യാപകമായ തിരച്ചില്‍ നടന്നിരുന്നു. ഏറെ തിരച്ചിലിനൊടുവിലാണ് അത്യപൂര്‍വ ഗ്രൂപ്പായ പി നള്‍ ഫെനോടൈപ്പുകാരിയായ അനുഷ്കയ്ക്ക് രക്തം ലഭിച്ചത്.






