
കോട്ടയം: കോട്ടയം ജില്ലാ കളക്ടര്‍ എം.അഞ്ജന നിരീക്ഷണത്തില്‍. കളക്ട്രേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കളക്ടറും എഡിഎമ്മും നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കളക്ടറുടെ സ്റ്റാഫ് അംഗത്തിനാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതിനിടെ കോട്ടയത്തെ മാളിലെ ജ്വല്ലറി ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ചുങ്കം മള്ളൂശേരി സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഇയാള്‍ സ്ഥാപനത്തില്‍ ജോലിക്ക് എത്തിയിരുന്നില്ലെന്നും, മാള്‍ അണുവിമുക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.






