
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലായ് 29 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ ജൂലായ് 24 ന് ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലുടെയാകും പ്രവേശന നടപടികള്‍. ഓഗസ്റ്റ് 14 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്കുകള്‍ സ്കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകരെ ഉള്‍പ്പെടുത്തിയുള്ള ഹെല്പ് ഡെസ്കുകള്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ പ്രവര്‍ത്തിക്കും.






