
കോവിഡ് -19 വരാതിരിക്കാന് വെളുത്തുള്ളി കഴിച്ചു കഷ്ടപ്പെടണമെന്നില്ല! സാമൂഹിക മാധ്യമങ്ങളിലെ "സ്വയം പ്രഖ്യാപിത" ഡോക്ടര്മാരെ ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന. സാമൂഹിക മാധ്യമങ്ങളിലെ ചികിത്സകള് സംബന്ധിച്ച "അപ്ഡേറ്റ്" ആണു വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. വെളുത്തുള്ളി കോവിഡ് തടയില്ലെങ്കിലും ആരോഗ്യത്തിനു നല്ലതാണെന്നു വിശദീകരണത്തിലുണ്ട്.
മദ്യം
മദ്യം വൈറസിനെ തടയില്ല. രോഗം ഗുരുതരമാക്കാന് സാധ്യത.
പാദരക്ഷകള്
പാദരക്ഷകള് വഴി വൈറസ് പടരാനുള്ള സാധ്യത വളരെ കുറവ്. എങ്കിലും കുട്ടികള് പാദരക്ഷകളില് തൊടാനുള്ള സാഹചര്യം കുറയ്ക്കുക.
കുരുമുളക്
ഭക്ഷണത്തില് കുരുമുളക് ചേര്ത്താല് കോവിഡിനെ തടയില്ല.
5ജി നെറ്റ്വര്ക്ക്
5ജി നെറ്റ്വര്ക്ക് വഴി കോവിഡ് പടരില്ല. റേഡിയോ തരംഗങ്ങള്ക്കൊപ്പം വൈറസ് സഞ്ചരിക്കില്ല.
25 ഡിഗ്രി സെല്ഷ്യസിലേറെ ചൂട്
25 ഡിഗ്രി സെല്ഷ്യസിലേറെയുള്ള താപനില കോവിഡ് വ്യാപനം തടയില്ല.
10 സെക്കന്ഡിലേറെ ശ്വാസം പിടിക്കുക
ദീര്ഘനേരം ശ്വാസം പിടിച്ചുവയ്ക്കാന് കഴിയുന്നവര്ക്കു കോവിഡ് ബാധയില്ലെന്ന പ്രചാരണം തെറ്റ്. നേരിയ രോഗബാധയുള്ളവര്ക്കും അതിനാകും.
ചൂടുവെള്ളത്തിലെ കുളി
ചൂടുവെള്ളത്തില് കുളിച്ചാല് കോവിഡിനെ തടയാനാകില്ല. ചൂടുവെള്ളത്തില് കുളിച്ചാലും ശരീര താപനില 36.5- 37 ഡിഗ്രി സെല്ഷ്യസില് തുടരും.
കൊതുകുകള്
കൊതുകുകളിലൂടെ കോവിഡ് പടരില്ല. രോഗികളുടെ ശരീരസ്രവങ്ങളിലൂടെയാണു വൈറസ് പടരുന്നത്.
അള്ട്രാവയലറ്റ് വിളക്കുകള്
അള്ട്രാവയലറ്റ് രശ്മികള് കോവിഡ് തടയില്ല. ചര്മത്തിനും കണ്ണിനും ഹാനികരം.
വ്യായാമം
ശാരിരിക അകലം ഉറപ്പാക്കി വ്യായാമം ചെയ്യുക. മാസ്ക് ഉപയോഗിച്ചുകൊണ്ട് വ്യായാമം ചെയ്യുമ്പോള് ശ്വാസമെടുക്കാന് ബുദ്ധിമുട്ടുണ്ടാകും. നനഞ്ഞ മാസ്കുകള് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.







Comments