ന്യൂഡല്‍ഹി: 2018 ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമായ് മാറിയ മെഡല്‍ കോവിഡ് പോരാളികള്‍ക്ക് സമര്‍പ്പിച്ച് അത്ലറ്റ് ഹിമാ ദാസ്. ഏഷ്യന്‍ ഗെയിംസിലെ മിക്സഡ് റിലേ മെഡലാണ് രാജ്യത്തെ പോലീസ് ഓഫീസേഴ്സും ഡോക്ടര്‍മാരും ഉള്‍പ്പെടെയുളള കോവിഡ് പോരാളികള്‍ക്കായി താരം സമര്‍പ്പിച്ചത്.
'നമമ്മുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി മഹാമാരിയുടെ ഈ ദുഷ്കര സമയങ്ങളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന എല്ലാ കോവിഡ് പോരാളികള്‍ക്കുമായി ഏഷ്യന്‍ ഗെയിംസിലെ ആ സ്വര്‍ണ മെഡല്‍ സമര്‍പ്പിക്കുന്നു... ഹിമാ ദാസ് ട്വിറ്ററില്‍ കുറിച്ചു.

ജക്കാര്ക്ക ഏഷ്യന്‍ ഗെയിംസില്‍ 4.400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യയ്ക്കായി മത്സരിച്ച മൊഹമ്മദ് അനസ്, എംആര്‍ പൂവമ്മ, ഹിമാ ദാസ്, ആരോകിയ രാജീവ് എന്നീ ടീം നേടിയ വെള്ളി മെഡലാണ് സ്വര്ണമായത്. ഫൈനലില്‍ ഒന്നാം സ്ഥാനത്തെത്തിയ ബഹ്റൈന്‍ ടീമിനെ അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാം സ്ഥാനത്ത് എത്തിയ ഇന്ത്യ ആദ്യ സ്ഥാനത്തേക്ക് എത്തിയത്.

Comments