
പ്ലഷര്‍ പ്ലസ് 110-ന്റെ ബിഎസ്-6 മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഈ പുതിയ സ്കൂട്ടര്‍ പ്രധാനമായും യുവാക്കളെ ലക്ഷ്യമാക്കിയാണ് എത്തിയിരിക്കുന്നത്.പ്ലഷര്‍ പ്ലസ് മുമ്പ് നിരത്തുകളിലെത്തിയിട്ടുള്ള പ്ലഷറിനെക്കാള് സ്റ്റൈലിഷായാണ് എത്തിയിരിക്കുന്നത്. അലോയീ വീല്‍, ക്രോമിയം ആവരണമുള്ള സ്ക്വയര്‍ ഹെഡ്ലൈറ്റ്, മുന്നില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, എഫ്ഐ ബാഡ്ജിങ്ങ്, ബ്ലാക്ക് ഫിനീഷ് ഗ്രാബ് റെയില്‍ എന്നിവ ഈ സ്കൂട്ടറിനെ കൂടുതൽ ലുക്ക് നൽകുന്നു.
മുന്‍ മോഡലുകളെക്കാള്‍ 10 ശതമാനം അധിക മൈലേജും പ്ലഷര്‍ പ്ലസില്‍ ഉറപ്പ് നല്കുന്നു. ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത് ഹീറോയുടെ പുതിയ എക്സ്-സെന്‍സ് സംവിധാനത്തിലുള്ള ബിഎസ്-6 നിലവാരത്തിലുള്ള 100 സിസി ഫ്യുവല്‍ ഇഞ്ചക്ഷന് എന്‍ജിനാണ്. ഇത് എട്ട് ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
62,354 രൂപയാണ് പ്ലഷര്‍ പ്ലസിന്റെ എക്സ്ഷോറും വില. എല്‍ഇഡി ബൂട്ട് ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, ഫ്യുവല്‍ ഗേജ് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ബാക്ക്ലിറ്റ് സ്പീഡോമീറ്റര്‍, ഡ്യുവല്‍ ടെക്സറ്റര്‍ സീറ്റ് എന്നിവയും പ്ലഷര്‍ പ്ലസ് 110-ല്‍ ഒരുക്കിയിട്ടുണ്ട്. നിരവധി ഓഫറുകളും ഹീറോ നല്‍കുന്നുണ്ട്. ഇതില്‍ പ്രധാനം 5999 രൂപയില്‍ തുടങ്ങിയ ആദ്യ പെയ്മെന്റും 1976 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐയുമാണ്. കൂടാതെ, തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 95 ശതമാനം വരെ വായ്പയും നല്‍കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.






