
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ചെമ്പന്‍ വിനോദ്. കോമഡി കഥാപാത്രങ്ങളിലൂടെ ആരംഭിച്ച് പരുക്കന്‍ കഥാപാത്രങ്ങളെ സ്വാഭാവികത്തനിമയോടെ ഏത് വേഷവും തന്റെ കൈകളില്‍ ഭദ്രമെന്ന് ചെമ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ലോക്ക്ഡൗണ്‍ കാലത്ത് നടന് രണ്ടാം വിവാഹവും നടന്നിരുന്നു. സുഹൃത്തായ മറിയം തോസായിരുന്നു താരത്തിന്റെ വധു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം മറ്റൊരു സന്തോഷം താരം പങ്കുവച്ചിരിക്കുകയാണ് നടന്.
പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചെമ്പന്‍ പങ്കുവച്ചത്. പുതിയ കാഴ്ച, പുതിയ വീട് എന്ന ക്യാപ്ഷനോടെയാണ് വീട്ടില്‍ നിന്നുള്ള മനോഹരമായ ജലാശയത്തിന്റെ ദൃശ്യങ്ങള്‍ താരംപങ്കുവച്ചിരിക്കന്നത്. നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.






