
മിനിസ്ക്രീനിലൂടെ മലയാള സിനിമാ ലോകത്തെത്തിയ താരങ്ങളിലൊരാളാണ് മണിക്കുട്ടൻ. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടൻ മലയാള സിനിമയിലെത്തിയത്. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മണിക്കുട്ടൻ ഏറെ ശ്രദ്ധയാകർഷിച്ചത്. ബോയ് ഫ്രണ്ടിന് ശേഷം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മണിക്കുട്ടൻ കൈയ്യടി നേടുകയും ചെയ്തു.
ജയസൂര്യ നായകനായ തൃശൂർ പൂരം എന്ന ചിത്രത്തിലാണ് മണിക്കുട്ടൻ ഒടുവിൽ അഭിനയിച്ചത്. മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിലും മണിക്കുട്ടൻ ശ്രദ്ധേയമായ ഒരു കഥാപാത്രമായി തിളങ്ങിയിരുന്നു. മാമാങ്കത്തിൽ പ്രത്യക്ഷപ്പെടുന്ന രംഗങ്ങളിലൊക്കെയും മണിക്കുട്ടൻ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്ന വിധമുള്ള പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ജയസൂര്യ ചിത്രമായ തൃശൂർ പൂരത്തിൽ തനി ഗുണ്ടയുടെ കെട്ടിലും മട്ടിലും മണിക്കുട്ടൻ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പോഴിതാ മണിക്കുട്ടൻ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്. മണിക്കുട്ടൻ തൻ്റെ ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ച തലക്കെട്ടാണ് ശ്രദ്ധ നേടുന്നത്. അതെ സ്ട്രഗിൾ ചെയ്യുന്ന നടനാണ് താനെന്നും പക്ഷേ അവസാന ശ്വാസം വരെയും കഠിനമായി പ്രയത്നിക്കുമെന്നുമാണ് മണിക്കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് താഴെ ആരാധകരും കമൻ്റുകളുമായെത്തിയിട്ടുണ്ട്.
നല്ല കഥയുള്ള ഒരു വെബ് സീരീസിനായി ശ്രമിക്കാനും കുറിച്ച് വെച്ചോളു .താങ്കളുടെ നല്ല ദിവസങ്ങൾ അധികം വൈകാതെ തന്നെ വരുമെന്നും ആരാധകർ കമൻ്റുകളിൽ കുറിച്ചിരിക്കുന്നു. താങ്കളെ ഇഷ്ടപ്പെടുന്ന ഒരു പാട് പേർ ഇവിടെയുണ്ടെന്നും ആരാധകർ കമൻ്റുകളിലൂടെ സാക്ഷ്യപ്പെടുത്തുന്നു. 'മരക്കാർ അറബിക്കടലിൻ്റെ സിംഹം' എന്ന ചിത്രമാണ് മണിക്കുട്ടൻ്റേതായി അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം.






