
കാർ റോഡരികിൽ പാർക്ക് ചെയ്ത് ഡോർ തുറക്കുമ്പോൾ പലരും ശ്രദ്ധിക്കാറില്ല. ഇത് വല്യ അപകടങ്ങൾക്ക് കാരണമായേക്കാം. വാഹനം റോഡരികിൽ നിർത്തുമ്പോൾ ഷോൾഡർ ലൈനിന്റെ പുറത്ത് വാഹനം പാർക് ചെയ്തതിനു ശേഷം ഞങൾ സേഫ് ആയിട്ടാണ് വാഹനം പാർക് ചെയ്തിട്ടുള്ളത് എന്നാണ് പലരും വിശ്വസിക്കുന്നത്.
വാഹനം പാർക്ക് ചെയ്ത് ഇറങ്ങേണ്ടുന്നത് ഒരിക്കലും ക്യാരിയേജ് വേ യിലേക്ക് ആകരുത് എന്ന സാമാന്യ തത്വം നമ്മളിൽ പലരുടേയും ചിന്തകളിൽ പോലും വരാറില്ല. തിരക്കേറിയതും വാഹന സാന്ദ്രത കൂടിയതുമായ
കേരളത്തിലെ ശ്വാസം മുട്ടിക്കുന്ന റോഡുകളിൽ സേഫ് ഡിസ്റ്റൻസ് പാലിക്കാതെ നുഴഞ്ഞ് കയറുന്ന ഇരുചക്ര വാഹനങ്ങൾ ഒരടി പോലും അകലം പാലിക്കാതെ ഇരച്ചു പായുമ്പോൾ പ്രത്യേകിച്ചും.
ഇടതുവശം ചേർന്ന് പോകുന്ന ഒരു ബൈക്ക് യാത്രികന്റെ മുൻപിലേക്ക് അയാൾ പ്രതീക്ഷിക്കാതെ വരുന്ന തടസ്സം അപകടത്തിന് ഹേതുവാകും. പെട്ടെന്ന് ഇങ്ങനെ വരുന്ന തടസ്സം മോട്ടോർ സൈക്കിൾ യാത്രികന്റെ റിയാക്ഷൻ സമയത്തിനേക്കാൾ കുറവായിരിക്കും. അതുകൊണ്ടാണ് റോഡിലേക്ക് തുറക്കുന്ന വാതിലുകളിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടി വരുന്നത്. സൂക്ഷ്മതയോടെയും സുരക്ഷിതമായും പാർക്ക് ചെയ്യുകയും, വാതിൽ തുറക്കുവാൻ ഡച്ച് റീച്ച് രീതി അവലംബിക്കുകയും ചൈൽഡ് ലോക്ക് ഓണാക്കുകയും ചെയ്താൽ നിരപരാധികളുടെ ചോര നിരത്തിൽ വീഴുന്നത് ഒഴിവാക്കാം.






