
തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാളിന്റെ സോഷ്യല്‍ മീഡിയകളില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു താലികെട്ടിന്റെ പടം പ്രത്യക്ഷപ്പെട്ടത്. അടുത്ത ദിവസം എത്തിയത് വിവാഹ മോതിരങ്ങളുടെ ചിത്രം. ഇതോടെ സോണിയ വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ എത്തി. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി എത്തിയത് മറ്റൊരു വാര്‍ത്തയാണ്.
ഇനി മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന കുറിപ്പോടെയാണ് സോണിയ താലി കെട്ടുന്ന ഒരു ചിത്രം പങ്കുവച്ചത്. അതിന് പിന്നാലെ താലി കെട്ടിന്റെ വീഡിയോയും താരം പങ്കുവച്ചു. തൊട്ടടുത്ത ദിവസം രണ്ട് ദിവസമേ അവശേഷിക്കുന്നുള്ളു എന്ന കുറിപ്പോടെ വിവാഹമോതിരങ്ങളുടെ ചിത്രവും വിവാഹത്തിനായി ഒരുക്കിയ കാറിന്റെ ചിത്രവും താരം പങ്കുവച്ചു. ഇതോടെ താരത്തിന്റെ രണ്ടാം വിവാഹമായി കോളിവുഡിലെ പ്രധാന വിഷയം.
എന്നാല്‍ അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തി ആ വലിയ ട്വിസ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് സോണിയ. തന്റെ പുതിയ ബിസിനസ് സംരംഭത്തെയാണ് താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വിവാഹങ്ങള്‍ നടത്തി കൊടുക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണ് സോണിയ തുടക്കമിട്ടിരിക്കുന്നത്. ടെയ്ല് ഓഫ് ടു എന്നാണ് കമ്പനിയുടെ പേര്.






