
മോനിപ്പള്ളി: അമേരിക്കയിലെ മിയാമിയില്‍ മലയാളി നഴ്സ് കുത്തേറ്റ് മരിച്ചു. മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന് ജോയി ആണ് മരിച്ചത്. 28 വയസായിരുന്നു. ബ്രാവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്.
ഇന്നലെ രാവിലെ 7,30 ഓടെയാണ് സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് മെറിന് ആക്രമിക്കപ്പെട്ടത്. 17 കുത്തേറ്റു. നിലത്ത് വീണ് മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. സംഭവത്തില്‍ മെറിന്റെ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമസ സ്ഥലത്ത് നിന്നുമാണ് ഫിലിപ്പ് അറസ്റ്റിലായത്. കുറച്ച് കാലമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. രണ്ട് വയസുള്ള നോറ മകളാണ്.





