
വര്‍ക്ക്ഔട്ട് ചെയ്യുന്ന ചിത്രത്തിന് മോശമായ രീതിയില്‍ കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്കി ഖുശ്ബു. ചിത്രത്തിന് കുട്ടിയാനയെ പോലെയുണ്ട് എന്നായിരുന്നു കമന്റ്. കമന്റിലൂടെ തന്നെ ചുട്ട മറുപടി ഖുശ്ബു നല്കി. നിന്റെ മുഖം നീ ആദ്യം കണ്ണാടിയില്‍ പോയി നേരെ നോക്ക്, എന്നിട്ട് തന്നെ വിമര്‍ശിക്കൂ എന്നായിരുന്നു നടിയുടെ കമന്റ്
വര്‍ക്ക് ഔട്ട് മോഡ്, ഹെല്‍ത്ത് ലൈഫ് സ്റ്റൈല്‍, വേ ഓഫ് ലൈഫ് എന്നീ ഹാഷ്ടാഗുകള്‍ നല്‍കിയാണ് ഖുശ്ബു താന്‍ വ്യായാമം ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ശരീരത്തിന്റെ ആരോഗ്യം പരീക്ഷിക്കുകയാണ് ഈ വ്യായാമത്തിലൂടെ ചെയ്യുന്നതെന്നും നടി പറയുന്നു.. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.






