
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഈ പരമ്പരയ്ക്കുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. ബാലുനീലു ദമ്പതികളുടെ കുടുംബം പ്രേക്ഷകര്‍ തങ്ങളുടെ സ്വന്തം കുടുംബം പോലെയാണ് സ്വീകരിച്ചത്. ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്പരയില്‍ പുതിയ താരമായ പൂജയും എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു.
പരമ്പരയിലെ പ്രധാന കഥാപാത്രമായ ബാലുവിനെ അവതരിപ്പിക്കുന്നത് ബിജു സോപാനമാണ്. അഭിനയമികവ് കൊണ്ട് ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് ബിജു. ഇപ്പോഴിതാ സ്ത്രീ വേഷത്തിലുള്ള ബാലുവിന്റെ ഒരു ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മഞ്ഞനിറമുള്ള പട്ട് സാരിയൊക്കെ ഉടുത്ത് മേക്കപ്പൊക്കെ ഇട്ട് പൊട്ടും കമ്മലുമൊക്കെ അണിഞ്ഞാണ് ബിജുവിനെ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. പഴയൊരു ചിത്രമാണ് ഇത്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലാകുകയായിരുന്നു. നിരവധി കമന്റുകളാണ് ആരാധകര്‍ ഈ ചിത്രത്തിന് കുറിച്ചിരിക്കുന്നത്.






